- സർവ്വീസിൽ നിന്നും വിരമിക്കുന്ന വിമുക്ത ഭടന്, പിരിഞ്ഞ ഉടന്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് എന്തെല്ലാമാണ് ചെയ്യേണ്ടത്?
രജിസ്ട്രേഷന്
(എ) തൊഴിലിനായി
(ബി) തിരിച്ചറിയല്‍ കാർഡിനായി - തിരിച്ചറിയല്‍ കാർഡ് രജിസ്റ്റര്‍ ചെയ്യാന്‍ എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടത് ?
(എ) ഡിസ്ചാർജ് സർട്ടിഫിക്കറ്റ്
(ബി) മൂന്ന് ഫോട്ടോ
(സി) പെൻഷൻ ബുക്ക് (പി.പി.ഒ) - തൊഴിലിനായി രജിസ്റ്റര്‍ ചെയ്യാന്‍ എന്തെല്ലാം രേഖകളാണ് സമർപ്പിക്കേണ്ടത്?
(എ) ഡിസ്ചാർജ് സർട്ടിഫിക്കറ്റ്
(ബി) വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
(സി) ട്രേഡ് സർട്ടിഫിക്കറ്റ്, തൊഴില്‍ പരിചയം തുടങ്ങി അനുബന്ധ സർട്ടിഫിക്കറ്റുകൾ - പുനരധിവാസ ട്രെയിനിംഗ് ആവശ്യമുള്ള വിമുക്ത ഭടന്മാർക്ക് എന്തെല്ലാം സേവനമാണ് സൈനികക്ഷേമ വകുപ്പ് മുഖാന്തിരം ലഭ്യമാക്കുന്നത് ? പുനരധിവാസ ട്രെയിനിംഗ് ആവശ്യമുള്ള വിമുക്തഭടന്മാര്ക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് കമ്പ്യൂട്ടര്‍ കോഴ്സുകള്‍, ഡ്രൈവിംഗ് പരിശീലനം, പബ്ലിക് സര്വീളസ് കമ്മീഷന് നടത്തുന്ന പരീക്ഷയ്ക്കുള്ള പരിശീലനം, ബാങ്ക് റിക്രൂട്ട്മെന്റ് –നുള്ള പരീക്ഷക്കുള്ള പരിശീലനം ഇവ നല്കിള വരുന്നു. കൂടാതെ വിമുക്തഭടന്മാര്ക്കും , അവരുടെ ആശ്രിതര്‍ക്കും , വിവിധ സ്ഥാപനങ്ങളില്‍ സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ കോഴ്സുകള്‍, ജില്ലാ സൈനികക്ഷേമ ഓഫീസര്‍ മുഖേന സംഘടിപ്പിക്കുന്നു. നിലവിലുള്ള വ്യവസ്ഥ പ്രകാരം ആളൊന്നിന്ന് പരമാവധി 30,000/- രൂപ വരെ ഈ വകുപ്പില്‍ നിന്നും ഇപ്രകാരം നൽകി വരുന്നു.
- സ്വയം തൊഴില്‍ കണ്ടെത്തുവാന്‍ സൈനികക്ഷേമ വകുപ്പ് വഴി എന്ത് സേവനമാണ് ലഭ്യമാക്കുന്നത്?
പുനരധിവാസ ട്രെയിനിംഗിന് പുറമേ അംഗീകൃത ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് സ്വയം തൊഴില്‍ സംരഭകരായ വിമുക്ത ഭടന്മാർക്ക് വായ്പയിൽ 1 ലക്ഷം രൂപ വരെ ഒറ്റത്തവണ സബ്സിഡി നിബന്ധനകൾക്ക് വിധേയമായി സൈനികക്ഷേമ വകുപ്പ് അനുവദിച്ച് വരുന്നു. - പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ് സ്കീം (പി എം എസ് എസ്)
പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്ന വിമുക്ത ഭടന്മാരുടെ വിധവകൾക്കും ആശ്രിതരായ കുട്ടികൾക്കും പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ് നൽകുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യഥാക്രമം 2,500/- രൂപ 3,000/- രൂപ വീതം പ്രതിമാസം നൽകുന്നതാണ്. അടിസ്ഥാന യോഗ്യത പരീക്ഷയില്‍ 60% മാർക്ക് ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കുന്ന പക്ഷം പ്രൊഫഷണല്‍ കോഴ്സുകളിലെ പരീക്ഷയില്‍ ഓരോ വർഷവും 50% ത്തില്‍ കുറയാതെ മാർക്ക് ലഭിക്കുന്നവർക്ക് മാത്രമേ ഈ ആനുകൂല്യം തുടർന്ന് ലഭിക്കുകയുള്ളൂ. കേന്ദ്രിയ സൈനിക ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.ksb.gov.in മുഖേന അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.